Asianet News MalayalamAsianet News Malayalam

സിസ്റ്റർ ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി ഫ്ലോറൻസ് നൈറ്റിം​ഗേൽ അവാർഡ് 2019

 നഴ്സിം​ഗ് മേഖലയിലെ സമ​​ഗ്ര സംഭാവനയ്ക്ക് അം​ഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിം​ഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.

sister lini puthussery got Florence Nightingale award 2019
Author
Delhi, First Published Dec 5, 2019, 4:26 PM IST

ദില്ലി: നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണപ്പെട്ട സിസ്റ്റർ‌ ലിനിക്ക് മരണാന്തര ബഹുമതിയായി  ഈ വർഷത്തെ ഫ്ലോറൻസ് നൈറ്റിം​ഗേൽ അവാർഡ്.  ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് അവാർഡ് സ്വീകരിച്ചു. നഴ്സിം​ഗ് മേഖലയിലെ സമ​​ഗ്ര സംഭാവനയ്ക്ക് അം​ഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിം​ഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.

നിപ ബാധിതരെ ചികിത്സിച്ചതിനെ തുടർന്നാണ് ലിനി രോ​ഗബാധിതയായത്. ആരോ​ഗ്യനില വഷളായപ്പോൾ ലിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ‌ പ്രവേശിപ്പിച്ചിരുന്നു. മെയ് 21 നാണ് ലിനി മരിച്ചത്. കേരള സംസ്ഥാന സർക്കാരും ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ലിനിയെക്കൂടാതെ 35 നഴ്സുമാർ കൂടി അവാർഡിന് അർഹരായിട്ടുണ്ട്. എല്ലാ അവാർഡ് ജേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. ആരോ​ഗ്യരക്ഷാ മേഖലയിൽ നഴ്സുമാർ വളരെ വലിയ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് പുരസ്കാരം സമ്മാനിച്ച്  പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios