ദില്ലി: കേന്ദ്രസർക്കാര്‍ നയങ്ങൾക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ആത്മ നിർഭർ അല്ല, കോർപ്പറേറ്റുകൾക്ക് കീഴടങ്ങൽ ആണെന്ന് സീതാറാം യെച്ചുരി ആരോപിച്ചു. 

സ്വാതന്ത്ര്യദിന പ്രസംഗത്തിലും അയോധ്യക്ഷേത്ര നിർമാണം പരാമർശിക്കുന്നതാണ് പുതിയ ഇന്ത്യ. ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണം തടയാൻ ജനകീയ മുന്നേറ്റം വേണം വേണമെന്നും സീതാറാം .യെച്ചൂരി ആവശ്യപ്പെട്ടു