ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്ന സ്‌പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനമുണ്ടായത്.

ദില്ലി: ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ (raipur railway station) സ്‌ഫോടനത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് (CRPF) പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്ന സ്‌പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനമുണ്ടായത്. ട്രയിനിൽ സഞ്ചരിച്ചിരുന്ന ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.