ഗുവാഹത്തി: ഗുവാഹത്തിയില്‍ ഷോപ്പിങ് മാളിന് പുറത്തുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. 

ഗുവാഹത്തിയിലെ സൂ റോഡിന് സമീപം വൈകിട്ട് എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മാളിന് പുറത്ത് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് കമ്മീഷണര്‍ പറ‍ഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തീവ്രവാദ സംഘമായ ഉള്‍ഫ ഏറ്റെടുത്തു. സംഭവത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചു.