പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിക്കുന്നു

ലഖ്നൌ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച രാത്രി 8.30 നും 9 നും ഇടയിലാണ് സംഭവം നടന്നതെന്ന് മീററ്റ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ധ്രുവ കാന്ത് താക്കു പറഞ്ഞു. സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. റിയാസുദ്ദീൻ (50), ഭാര്യ റുക്സാന (45), സൽമാൻ (16), തമന്ന (24), ഹിവ്ജ (3), ആസ് മുഹമ്മദ് (26) എന്നിവരാണ് മരിച്ചത്. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അതിനാൽ തെരച്ചിൽ തുടരുകയാണ്.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഫിറോസാബാദിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വീട് തകർന്ന് അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുപിയിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം