Asianet News MalayalamAsianet News Malayalam

കൊവിഡിനോട് പോരാടി ജയിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ്; വീഡിയോ പങ്കുവച്ച് ആശുപത്രി അധിക‍ൃതര്‍

ഡോക്​ടർ കുഞ്ഞിനെ കൈയിലെടുത്ത്​ കളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.

six month old baby recovered successfully in gujarat
Author
Gandhinagar, First Published May 11, 2020, 9:06 PM IST

​ഗാന്ധിന​ഗർ: കൊവിഡ്​ 19 ഭീതിക്കിടെ വരുന്ന ആശ്വാസ വാർത്തകളെല്ലാം പുതുപ്രതീക്ഷകൾ നൽകുന്നവയാണ്​. അത്തരത്തിലൊരു വാർത്തയാണ് ഗുജറാത്തിലെ ഒരു ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്. കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ആറുമാസം പ്രായമായ കുഞ്ഞ് രോ​ഗമുക്തി നേടി എന്നതാണ് ആ ശുഭ വാർത്ത. 

ആരോഗ്യ പ്രവർത്തകരെ ആത്മവിശ്വാസത്തിലാക്കിയ വാർത്തയായിരുന്നു കുഞ്ഞി​ന്റെ രോഗമുക്തി. സന്തോഷം അറിയിച്ചുകൊണ്ട് ​ആശു​പത്രി അധികൃതർ ഒരു ഡോക്ടറുടെയും കുഞ്ഞിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.  

ഡോക്​ടർ കുഞ്ഞിനെ കൈയിലെടുത്ത്​ കളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ പുറത്തുവന്നതോടെ ഡോക്​ടർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ച്​ നിരവധിപേരാണ് രംഗത്തെത്തുന്നത്. 

Follow Us:
Download App:
  • android
  • ios