ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ഇന്നും ബംഗളുരുവിൽ മലയാളികൾ എൻസിബിയുടെ പിടിയിലായി. എംഡിഎംഎ ഗുളികകൾ കോളേജുകൾ കേന്ദ്രീകരിച്ചു വിറ്റിരുന്ന ഫാഹിം, കെ പ്രമോദ് എന്നിവരാണ് പിടിയിലായത്. ലഹരി മരുന്നുമായി നാർക്കോട്ടിക് കൺട്രോൾ ബ്യുറോയാണ് ഇരുവരെയും പിടികൂടിയത്.  ഇവരുടെ സഹായി ഹാഷിർ , ഷെട്ടി എന്നിവരും അറസ്റ്റിലായി. ഡാർക്ക് വെബ് വഴി നെതർലന്റ്സിൽ നിന്നുമാണ് ഇവർ ഗുളികകൾ എത്തിച്ചത്. ഇതോടെ ഇന്ന് ലഹരി വസ്തുക്കളുമായി കർണാടകത്തിൽ പിടിയിലായ മലയാളികൾ ആറായി.