തെലങ്കാന പൊലീസ് സേനയും ഛത്തീസ്‌ഗഡ് പൊലീസ് സിആർപിഎഫും ചേർന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്

ഹൈദരാബാദ്: ഛത്തീസ്‌ഗഡ് - തെലങ്കാന അതിർത്തിയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറ് നക്സലുകളെ ഇതുവരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. തെലങ്കാന പൊലീസ് സേനയും ഛത്തീസ്‌ഗഡ് പൊലീസ് സിആർപിഎഫും ചേർന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്. രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള കിസ്തറാം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ നടന്നതെന്നും തെലങ്കാനയിലെ ഭദ്രാദ്രി കൊതഗുദെം ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred