Asianet News MalayalamAsianet News Malayalam

വേ​ഗതയിലെത്തിയ കാർ രണ്ട് ബൈക്കുകളിലിടിച്ചു, ആറുപേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകളിലായി ആറ് യുവാക്കൾ തങ്ങളുടെ ഗ്രാമമായ ബക്തവാർപൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.

Six youth killed in Rajasthan after car collides with two motorcycles
Author
First Published Sep 5, 2024, 1:19 PM IST | Last Updated Sep 5, 2024, 1:19 PM IST

ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ രണ്ട് ഇരുചക്രവാഹനങ്ങളുമായി കാർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബുധനാഴ്ച രാത്രി സൂറത്ത്ഗഡ്-അനുപ്ഗഡ് സംസ്ഥാന പാതയിലാണ് അപകടം. മതപരമായ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് ബിജയ് നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗോവിന്ദ് റാം പറഞ്ഞു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. താരാചന്ദ് (20), മനീഷ് (24), സുനിൽകുമാർ (20), രാഹുൽ (20), ശുഭ്‌കരൻ (19), ബൽറാം (20) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് ബൈക്കുകളിലായി ആറ് യുവാക്കൾ തങ്ങളുടെ ഗ്രാമമായ ബക്തവാർപൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.  പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയും മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം, എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ പൂർണമായ ചിത്രം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios