തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിൽ ആണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചെന്നൈ: തമിഴ്നാട്ടിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിൽ ആണ് സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനമാണ് അപ്രതീക്ഷിതമായി നിലത്തിറക്കിയത്. സാങ്കേതിക തകരാർ ആണ് കാരണം എന്നാണ് സൂചന. വിമാനത്തിന്റെ മുൻവശത്തിന് തകരാർ പറ്റിയിട്ടുണ്ട്. നാട്ടുകാർ വിമാനം തള്ളിമാറ്റാൻ ശ്രമിക്കുന്നതിന്റെയും സെൽഫി എടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

YouTube video player