Asianet News MalayalamAsianet News Malayalam

പിന്നിലെ കോച്ചിൽ നിന്ന് പുക, ഗാർഡിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ട്രിച്ചി കാരയ്ക്കൽ ട്രെയിനിൽ തിരുവെരുമ്പൂർ എത്തിയപ്പോഴായിരുന്നു പിന്നിലെ കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത്. തക്ക സമയത്ത് ഗാർഡ് ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

smoke found from Passenger train in Tamil Nadu stopped service evacuated passengers
Author
First Published Sep 8, 2024, 3:22 PM IST | Last Updated Sep 8, 2024, 3:22 PM IST

തിരുവെരുമ്പൂർ: പാസഞ്ചർ ട്രെയിനിലെ കംപാർട്ട്മെന്റിൽ പുക. തമിഴ്നാട്ടിൽ ശനിയാഴ്ചയാണ് സംഭവം. ട്രെയിനിലെ അവസാന കോച്ചിൽ നിന്നാണ് വലിയ രീതിയിൽ പുക ഉയർന്നത്. ഇതോടെ ട്രെയിൻ നിർത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലാണ് പുക കണ്ടത്. ട്രിച്ചി കാരയ്ക്കൽ ട്രെയിനിൽ തിരുവെരുമ്പൂർ എത്തിയപ്പോഴായിരുന്നു പിന്നിലെ കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത്. തക്ക സമയത്ത് ഗാർഡ് ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ഡിവിഷണൽ റെയിൽവേ മാനേജർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുകയുടെ കാരണം കണ്ടെത്താനായിട്ടില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റി വിട്ടാണ് താൽക്കാലികമായി യാത്രാ തകരാറ് റെയിൽ വേ പരിഹരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ ബീഹാറിൽ ട്രെയിന്റെ ബോഗികൾ വിട്ടുപോയി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ന്യൂദില്ലി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാതാണ് ആശ്വാസകരമായ വസ്തുത. തുരിഗഞ്ചിനും രഘുനാഥപൂരിനും ഇടയിൽ വച്ചാണ് അപകടമുണ്ടായത്. 20802 എന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios