ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ബിജെപിയുടെ ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്മൃതി പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സുശീൽകുമാർമോദി, രാജീവ് പ്രതാപ് റൂഡി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.