"പത്താം ക്ലാസ് ഫലം പുറത്തു വന്നു. 82 ശതമാനം മാർക്കോടെ മകൾ വിജയിച്ചു. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് അവൾ നല്ല പ്രകടനം കാഴ്ച വച്ചു. ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ, സോയ്," സ്‌മൃതി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: പത്താം ക്ലാസ് പരീക്ഷയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്ക് വിജയത്തിളക്കം. മകൾ വിജയിച്ചതിന്റെ സന്തോഷം സ്‌മൃതി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.
"പത്താം ക്ലാസ് ഫലം പുറത്തു വന്നു. 82 ശതമാനം മാർക്കോടെ മകൾ വിജയിച്ചു. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് അവൾ നല്ല പ്രകടനം കാഴ്ച വച്ചു. ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ, സോയ്," സ്‌മൃതി ട്വിറ്ററിൽ കുറിച്ചു.
പ്ലസ് ടു പരീക്ഷയിൽ മകൻ സൊഹർ ഇറാനി ധനതത്വശാസ്ത്രത്തിൽ 94 ശതമാനം മാർക്ക് നേടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് സിബിഎസ്ഇ ഫലം വന്നപ്പോൾ ഇതും സ്‌മൃതി ട്വീറ്റ് ചെയ്തിരുന്നു.