അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സുരേന്ദ്ര സിംഗ്‌ ശനിയാഴ്‌ച്ച രാത്രിയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. 

അമേഠി: വെടിയേറ്റ്‌ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ശവമഞ്ചം ചുമലിലേറ്റി സ്‌മൃതി ഇറാനി എംപി . അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സുരേന്ദ്ര സിംഗ്‌ ശനിയാഴ്‌ച്ച രാത്രിയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌.

സംസ്‌കാരശുശ്രൂഷകള്‍ക്ക്‌ ശേഷം മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ സ്‌മൃതി ഇറാനി ശവമഞ്ചം ചുമന്നത്‌. 2014ലെ തെരഞ്ഞെടുപ്പ്‌ മുതല്‍ സ്‌മൃതിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ സുരേന്ദ്ര.

Scroll to load tweet…

ബരോളിയയിലെ മുന്‍ ഗ്രാമത്തലവന്‍ കൂടിയായ സുരേന്ദ്രസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേര്‍ അറസ്‌റ്റിലായിട്ടുണ്ടെന്നാണ്‌ സൂചന. ശനിയാഴ്‌ച്ച രാത്രി സുരേന്ദ്രസിംഗിന്റെ വീട്ടില്‍ ബൈക്കിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന്‌ നേരെ വെടിവയ്‌ക്കുകയായിരുന്നു. കൊലപാതകത്തിന്‌ പിന്നില്‍ കോണ്‍ഗ്രസ്‌ ആണെന്ന്‌ സുരേന്ദ്രസിംഗിന്റെ കുടുംബം ആരോപിച്ചു.