മാതൃസ്‌നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ക്ലീഷേ പോസ്‌റ്റല്ല സ്‌മൃതിയുടേത്‌. അമ്മയുടെ തന്റേടവും ധൈര്യവും എങ്ങനെ തന്റെ ജീവിത വിജയത്തിന്‌ പ്രചോദനമായെന്നാണ്‌ സ്‌മൃതി പറഞ്ഞിരിക്കുന്നത്‌.

ദില്ലി: മാതൃദിനത്തില്‍ അമ്മയെക്കുറിച്ചെഴുതിയ കുറിപ്പ്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണ്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. മാതൃസ്‌നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ക്ലീഷേ പോസ്‌റ്റല്ല സ്‌മൃതിയുടേത്‌. അമ്മയുടെ തന്റേടവും ധൈര്യവും എങ്ങനെ തന്റെ ജീവിത വിജയത്തിന്‌ പ്രചോദനമായെന്നാണ്‌ സ്‌മൃതി പറഞ്ഞിരിക്കുന്നത്‌.

'അങ്ങേയറ്റം സ്വാശ്രയയാണ്‌, അസൗകര്യങ്ങളുണ്ടായേക്കുമെന്നറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയായി ജീവിക്കാനാണ്‌ അമ്മ തീരുമാനിച്ചത്‌. എല്ലാ അമ്മമാര്‍ക്കും ഒരു പ്രത്യേക ശക്തിയുണ്ട്‌. എനിക്ക്‌ പറക്കാന്‍ ചിറകുകള്‍ തന്നത്‌ അമ്മയാണ്‌. എന്തെങ്കിലും പിഴവ്‌ പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നുനല്‌കി'. എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ സ്‌മൃതി പറയുന്നു.

View post on Instagram

അമ്മയുടെ ചിത്രത്തില്‍ കാണുന്ന ബോര്‍ഡിലുള്ളത്‌ അവരുടെ ഡോക്ടര്‍മാരുടെ ഫോണ്‍നമ്പരുകളുമാണ്‌. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അവരെ വിളിക്കണമെന്നാണ്‌ അമ്മ നിര്‍ദേശിച്ചിട്ടുള്ളത്‌. ആ പട്ടികയില്‍ എന്തുകൊണ്ട്‌ മക്കളുടെ ഫോണ്‍നമ്പരുകളില്ല എന്ന്‌ ചോദിക്കുമ്പോള്‍ മക്കളുടെ ആ പട്ടികയില്‍ അമ്മയുടെ പേര്‌ എഴുതിക്കോളൂ എന്നാണ്‌ അമ്മ പറയാറുള്ളത്‌ എന്നും സ്‌മൃതി കുറിപ്പില്‍ പറയുന്നു.