ദില്ലി: കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ പരാതിയിൽ   ഹരിയാന പൊലീസ് അന്വേഷണം തുടങ്ങി. കൊവിഡ് ബാധിതയായ  യുവതി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 
ഇതിനു പിന്നാലെയാണ് യുവതിയുടെ പിതാവ് മകൾ ബലാത്സംഗത്തിന് ഇരയായിരുന്നെന്ന് പരാതി നൽകിയത്. 

മകളെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ നാല് പേർ ബലാത്സംഗം ചെയ്തതെന്നാണ് പിതാവ് പരാതി നൽകിയത്. നാല് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഹരിയാന പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona