സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ദില്ലി: സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ (Sindhutai sapkal) അന്തരിച്ചു (passed away). അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 76 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, മഹാരാഷ്ട്രയിലെ വാര്‍ധയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സിന്ധുതായിക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് പത്മ അവാര്‍ഡ് ലഭിച്ചത്.
മായി എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന സിന്ധുതായി സപ്കൽ രണ്ടായിരത്തോളം അനാഥര്‍ക്ക് തണലായി. ബന്ധുക്കള്‍ ഉപേക്ഷിച്ച ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സിന്ധുതായ് സപ്കല്‍ അമ്മയാണ്. നാൽപ്പത്തിയഞ്ച് വര്‍ഷത്തിനിടെ 1500-ലധികം അനാഥ കുട്ടികളെയാണ് ഇവർ ദത്തെടുത്ത് വളര്‍ത്തിയത്.
ഇന്ത്യയിൽ അനാഥർക്കായി ആറ് സംഘടനകൾ അവരുടെ പേരിൽ പ്രവർത്തിക്കുന്നു. ചില സംഘടനകൾ ഇവയാണ്: അഭിമാൻ ബാൽ ഭവൻ, മമത ഭായ് സദാൻ, മായുടെ ആശ്രമം ചിക്കൽധാര. അതുകൂടാതെ വിവിധ സാമൂഹിക പരിപാടികളിൽ അവർ പ്രഭാഷണങ്ങളും നടത്തുന്നു. അതിൽനിന്ന് കിട്ടുന്ന പണം മുഴുവൻ മക്കളെ വളർത്താനാണ് അവർ വിനിയോഗിക്കുന്നത്. സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ് 2016, നാരി ശക്തി അവാർഡ് 2017 എന്നിവയുൾപ്പെടെ 500 ഓളം അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
എങ്ങനെയാണ് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ അനേകം അനാഥര്‍ക്ക് അഭയമായി മാറിയത്?
