പൊതുതാൽപര്യമുള്ള ഒരു വിഷയം പോലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ അവഗണിച്ചിട്ടില്ലെന്നും സോണിയ വിമതരെ അറിയിച്ചു. 

ദില്ലി: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കോൺ​ഗ്രസ് പ്രവ‍ർത്തക സമിതിയോ​ഗത്തിൽ (CWC) വിമതവിഭാ​ഗമായ ​ഗ്രൂപ്പ് 23 (Group 23) നേതാക്കൾക്കെതിരെ അതിരൂക്ഷ വിമ‍ർശനമുയ‍ർത്തി പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധി (Sonia gandhi). നേതാക്കളുടെ സുതാര്യമായ സമീപനമാണ് താൻ ആ​​ഗ്രഹിക്കുന്നതെന്നും തന്നോട് പറയേണ്ട കാര്യം നേരിട്ട് പറയണമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെയല്ല താനിതൊന്നും അറിയേണ്ടതെന്നും സോണിയ ​ഗാന്ധി പറഞ്ഞു. താൻ ഇടക്കാല അധ്യക്ഷയായിരിക്കും എന്നാൽ മുഴുവൻ സമയവും താൻ പ്രവ‍ർത്തിക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു. പാർട്ടിയുടെ നാല് ചുവരുകൾക്കപ്പുറം പറയേണ്ടത് പാർട്ടിയുടെ കൂട്ടായ തീരുമാനമങ്ങളായിരിക്കണമെന്നും സോണിയ പറഞ്ഞു. പൊതുതാൽപര്യമുള്ള ഒരു വിഷയം പോലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ അവഗണിച്ചിട്ടില്ലെന്നും സോണിയ വിമതരെ അറിയിച്ചു.