സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിവിധ പരിശോധനകൾ നടത്തുന്നുണ്ടെന്നും നിലവിൽ മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് ചികിത്സയെന്നും ആശുപത്രി ട്രസ്റ്റ് ചെയര്‍മാന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വർഷം ഇത് രണ്ടാംതവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Scroll to load tweet…

Read More : പെഗാസെസ് ഉപയോഗിച്ച് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ഗാന്ധി, ആക്ഷേപം തള്ളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍