ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്കാണ് സോണിയാ ഗാന്ധി ആശംസ നേര്‍ന്നത്. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു. ഇതായിരുന്നു സോണിയാ ഗന്ധിയുടെ ആശംസ.

പിറന്നാൾ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നത്. അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ സംഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.