രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഏറെ കഷ്ടപ്പെട്ടാണ് അഞ്ജന മക്കളെ വളർത്തി വലുതാക്കിയത്. എന്നാൽ, ജീവിതത്തിന്റെ അവസാന നാളുകളിൽ അവർക്ക് ഒറ്റയ്ക്ക് കഴിയാനായിരുന്നു വിധി.

ബെലഗാവി: പെറ്റമ്മ മരിച്ചപ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ പോലും തയ്യാറാവാതെ മക്കൾ. മോർച്ചറിയിൽ ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹം സംസ്കരിച്ച് സാമൂഹ്യ പ്രവർത്തകർ. രണ്ട് ആൺമക്കളുണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന വയോധികയുടെ മൃതദേഹം ദിവസങ്ങളോളമാണ് മോർച്ചറിയിൽ വയ്ക്കേണ്ടി വന്നത്.ബെലഗാവിയിലെ ഷാഹു നഗറിൽ താമസിക്കുന്ന അഞ്ജന ധാമോനെ എന്ന വയോധിക ഏപ്രിൽ 15നാണ് മരിച്ചത്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഏറെ കഷ്ടപ്പെട്ടാണ് അഞ്ജന മക്കളെ വളർത്തി വലുതാക്കിയത്. എന്നാൽ, ജീവിതത്തിന്റെ അവസാന നാളുകളിൽ അവർക്ക് ഒറ്റയ്ക്ക് കഴിയാനായിരുന്നു വിധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ജന മരിച്ച വിവരം നാട്ടുകാർ ഉടൻതന്നെ മക്കളെ അറിയിച്ചു. എന്നാൽ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ 'നിങ്ങൾ തന്നെ അന്ത്യകർമ്മങ്ങൾ ചെയ്തോളൂ' എന്നായിരുന്നു മക്കളുടെ മറുപടി. സ്വന്തം അമ്മയുടെ മൃതദേഹം ഏറ്റെടുക്കാൻ പോലും വരില്ലെന്ന് ഉറപ്പായതോടെ നാട്ടുകാരും സാമൂഹ്യപ്രവർത്തകരും ചേർന്നാണ് വയോധികയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്.