നാ​ഗ്പൂരിൽ നിന്ന് പ്രത്യേക ചികിത്സയ്ക്കായി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഭാരതിയെ എത്തിച്ചത്...

മുംംബൈ: ആരാധകർക്കിടയിൽ വീണ്ടും ഹീറോ ആകുകയാണ് നടൻ സോനു സൂദ്. കൊവിഡ് ബാധിച്ച് അതീവ ​ഗൂരുതരാവസ്ഥയിലായ 25 കാരി ഭാരതിയെ എയർ ആംബുലൻസിൽ ആകാശമാർ​ഗം ആശുപത്രിയിലെത്തിച്ചതാണ് സോനുവിനെ കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത. 

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നിരവധി പേർക്ക് സഹായമായിരുന്നു സോനു സൂദിന്റെ ഇടപെടലുകൾ. നാ​ഗ്പൂരിൽ നിന്ന് പ്രത്യേക ചികിത്സയ്ക്കായി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഭാരതിയെ എത്തിച്ചത്. കൊവിഡ് ശ്വാസകോശചത്തെ 80 മുതൽ 90 ശതമാനം വരെ ബാധിച്ച നിലയിലായിരുന്നു ഭാരതി. 

ശ്വാസകോശം മാറ്റി വയ്ക്കുകയോ പ്രത്യേക ചികിത്സയോ നൽകണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ ഇതിന് സ്വകര്യം അപ്പോളോ ആശുപത്രിയിലാണ് ഉള്ളത്. സാധ്യത വെറും 20 ശതമാനം മാത്രമാണ് ഉള്ളത്, അതുകൊണ്ടുതന്നെ ശ്രമിക്കണ എന്ന് ഡോക്ടർമാർ തന്നോട് ചോദിച്ചുവെന്ന് സോനു പറഞ്ഞു. 

എന്നാൽ 25 വയസ്സുള്ള ആ പെൺകുട്ടി ഈ അവസ്ഥകളോടെല്ലാം പൊരുതി തിരിച്ചുവരുമെന്നാണ് താൻ‍ അവർക്ക് മറുപടി നൽകിയതെന്നും സോനു വ്യക്തമാക്കി. ഇതോടെ ഭാരതിയെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുസലൻസ് ഒരുക്കുകയായിരുന്നു.