ചെന്നൈ: റെയില്‍വേ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ ആശയവിനിമയത്തിന് തമിഴ് ഉപയോഗിക്കരുതെന്ന  നിര്‍ദേശം റെയിൽവേ പിൻവലിക്കും. വിവിധയിടങ്ങളില്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിൻവലിക്കുന്നത്.

ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ റെയില്‍വേ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍ ബുധനാഴ്ചയാണ് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ തമിഴ്നാട്ടിലുണ്ടായത്.