ഇന്ത്യൻ കരസേനയുടെ സ്പിയർ കോർപ്സിന്റെ നേതൃത്വത്തിൽ വിരമിച്ച സൈനികർക്കായി ഒരു മെഗാ സംഗമം സംഘടിപ്പിച്ചു. അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 1700-ഓളം വിമുക്തഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ അരുണാചൽ ഗവർണർ മുഖ്യാതിഥിയായി. ചടങ്ങിൽ വിവിധ സേവനങ്ങളും കലാപരിപാടികളും അരങ്ങേറി

ദില്ലി: ഇന്ത്യൻ കരസേനയുടെ കീഴിലുള്ള സ്പിയർ കോർപ്സിൻ്റെ നേതൃത്വത്തിൽ വിരമിച്ച സൈനികർക്കായി വിവിധ പരിപാടികൾ നടത്തി. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 1700 ഓളം വിരമിച്ച സൈനികരും അവരുടെ കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. അരുണാചൽ പ്രദേശ് ഗവർണർ ലഫ്. ജനറൽ കെ ടി പട്നായിക് പരിപാടിയിൽ മുഖ്യാതിഥി ആയി. ബിഗ്രേഡിയർ ജോൺ ഫിലിപ്പ് പരിപാടിക്ക് നേതൃത്വം നൽകി. വിവിധ സേവനങ്ങളുടെ വിതരണവും കലാപരിപാടികളും നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player