ദില്ലിയിൽ ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്. 

ദില്ലി; വടക്കൻ ദില്ലിയിൽ ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്. ഫുട്പാത്തിലിടിച്ച കാറ് നേരെ വെയില് കാഞ്ഞിരുന്ന കുട്ടികൾക്ക് നേരെ പായുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

പരിക്കേറ്റ പത്തും നാലും ആറും വയസ്സുള്ള കുട്ടികൾ ചികിത്സയിലാണ്. ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. എന്നാൽ അമിതവേഗതയാണ് അപകടത്തിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈറലായ സിസിടിവി വീഡിയോയിൽ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളിലേക്ക് ഇടിച്ചുകയറുന്നത് വ്യക്തമാണ്. ഇത് കണ്ട് സമീപത്ത് നിന്നവർ ഓടിക്കൂടുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശങ്ങളിൽ കാണാം.

Scroll to load tweet…

പത്തും നാലും വയസുള്ള രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തതായും ആറ് വയസ്സുള്ള മറ്റൊരു കുട്ടി നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.'രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്, മൂന്നാമന്റെ നില ഗുരുതരമായി തുടരുകയാണ്'- എന്നുമാണ് പൊലീസ് അറിയിച്ചത്. അപകടത്തിൽ പെട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണെന്നും, ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Read more: രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

അതേസമയം,ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയിൽ അപകടം. ബസ് അപകടത്തിൽ മൂന്നപേർ മരിച്ചു.രണ്ടു ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ 13 പേരിൽ രണ്ടുപേരുടെ നില ഗുരുതരം ആണെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ ബി എച്ച് യു ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഗയയിൽ നിന്ന് വാരണാസിക്ക് വരികയായിരുന്ന ബസിന്‍റെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത് എന്നാണെന്ന് അധികൃതർ അറിയിച്ചു.