തിങ്കളാഴ്ച വൈകുന്നേരം ദില്ലിയില്‍നിന്നെത്തിയ വിമാനമാണ് അപകടത്തിപ്പെട്ടത്.

മുംബൈ: ഷിര്‍ദി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം റണ്‍വേ മറികടന്നു. റണ്‍വേ പരിധി കടന്ന് 40 മീറ്റര്‍ പിന്നിട്ടാണ് വിമാനം നിന്നത്. തിങ്കളാഴ്ച വൈകുന്നേരം ദില്ലിയില്‍നിന്നെത്തിയ വിമാനമാണ് അപകടത്തിപ്പെട്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും പ്രശ്നങ്ങളില്ലെന്നും പൈലറ്റിന്‍റെ കൈപ്പിഴയാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ സര്‍വിസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.