Asianet News MalayalamAsianet News Malayalam

സ്പൈസ് ജെറ്റ് വിമാനത്തിൽ പുക, തിരിച്ചിറക്കി

വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

Spicejet flight returns to Delhi after crew notices smoke in cabin at 5,000 ft
Author
Delhi, First Published Jul 2, 2022, 9:51 AM IST

ദില്ലി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

ബിഹാറില്‍ നിന്ന് ദില്ലിയിലേക്ക് രാവിലെ പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അടിയന്തരമായി തിരിച്ചിറക്കാന്‍ കഴിഞ്ഞതോടെ വന്‍ ദുരന്തം ഒഴിവായി . പാറ്റ്ന വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ഇടത് എ‍ഞ്ചിനില്‍ പക്ഷി വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു തീ പിടിച്ചത് . അപകടം മനസ്സിലായിതോടെ ഒന്നാം നന്പര്‍ എഞ്ചിന് ഓഫ് ചെയ്താണ് വിമാനം അടിയന്തരമായി തിരിച്ച് ഇറക്കിയതെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. . വിമാനത്തില്‍ തീ പടരുന്നത് കണ്ട പ്രദേശവാസികളും അധികൃതരെ വിവരം അറിയിച്ചു. തിരിച്ച് ഇറക്കിയ ഉടന്‍ തന്നെ 185 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ഇവരെ മറ്റൊരു വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. തിരികെ ഇറക്കിയ ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ എഞ്ചിന്‍ ഫാനിന്‍റെ 3 ബ്ലെയിഡുകള്‍ തകർന്നതായി കണ്ടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ തന്നെ ദില്ലി ജബല്‍പൂർ സ്പൈസ് ജെറ്റ് വിമാനവും അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തിലെ പ്രശ്നത്തെ തുടര്‍ന്നാണ് വിമാനം ഇറക്കേണ്ടി വന്നത്. വിമാനം ആറായിരം അടി ഉയ‍ർന്നിട്ടും അതിനനുസരിച്ചുള്ള മർദ്ദം ഉണ്ടാകാതിരുന്നതാണ് പ്രശ്നമായത്. പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാത്രാക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കന്പനി അറിയിച്ചു.
Follow Us:
Download App:
  • android
  • ios