Asianet News MalayalamAsianet News Malayalam

കൊവിഡ് 19: പൊതുസ്ഥലത്ത് തുപ്പിയാൽ ദില്ലിയില്‍ പിടിവിഴും; ഒപ്പം 2000 രൂപ പിഴയും

കഴി‍ഞ്ഞ ദിവസം പൊതുസ്ഥലത്ത് തുപ്പിയ രണ്ട് പേരെ രാജസ്ഥാനിൽ അറസ്റ്റ് ചെയ്തിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

spitting in public place to soon cost 2000
Author
Delhi, First Published Apr 17, 2020, 9:25 PM IST

ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി നിയന്ത്രണങ്ങൾ കർശനമാക്കി ദില്ലി കോർപ്പറേഷൻ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പാൻ, പുകയില, കൈനി, ഗുഡ്ക്ക തുടങ്ങിയവ ചവച്ച് തുപ്പുന്നവരിൽ നിന്ന് 2000 രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം.

കോർപ്പറേഷനിലെ എക്സിക്യുട്ടീവ് വിങ് ആണ് പിഴ പത്ത് മടങ്ങായി വർധിപ്പിക്കാൻ നിർദ്ദേശിച്ചതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ചില കേസുകളിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരിൽനിന്ന് പിഴ ഈടാക്കുക മാത്രമല്ല അവർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴി‍ഞ്ഞ ദിവസം പൊതുസ്ഥലത്ത് തുപ്പിയ രണ്ട് പേരെ രാജസ്ഥാനിൽ അറസ്റ്റ് ചെയ്തിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പാൻമസാല പോലുള്ളവ ഉപയോ​ഗിച്ച് പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്ന് എഎസ്പി സുരേഷ് കിഞ്ചി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios