മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി കായികതാരങ്ങളിൽ നിന്ന് 1,500 രൂപ വീതം രജിസ്ട്രേഷൻ ഫീസായി ഇവർ ഈടാക്കുന്നുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയം യാതൊരുവിധ അംഗീകാരമോ അനുമതിയോ നൽകിയിട്ടില്ല.

ദില്ലി: സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം. കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഘടനയെന്ന വ്യാജേനയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ദേശീയ, അന്തർദ്ദേശീയ കായിക മത്സരങ്ങളിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നുവെന്ന് കാണിച്ച് ഇവർ വ്യാജ കത്തുകളും പരസ്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി കായികതാരങ്ങളിൽ നിന്ന് 1,500 രൂപ വീതം രജിസ്ട്രേഷൻ ഫീസായി ഇവർ ഈടാക്കുന്നുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയം യാതൊരുവിധ അംഗീകാരമോ അനുമതിയോ നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ 'ഫിറ്റ് ഇന്ത്യ' മൂവ്‌മെന്റുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. ഫിറ്റ് ഇന്ത്യയുടെ ലോഗോയോ ബ്രാൻഡിംഗോ ഉപയോഗിക്കാൻ ഇവർക്ക് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ സ്ഥാപനമായ 'സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)' എന്ന പേരിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. അതിനാൽ കായികതാരങ്ങളും രക്ഷിതാക്കളും ഇത്തരം വ്യാജ സംഘടനകളിൽ വഞ്ചിതരാകരുതെന്നും പണം നൽകരുതെന്നും പി.ഐ.ബി അറിയിച്ചു.

Scroll to load tweet…