Asianet News MalayalamAsianet News Malayalam

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ അശോക സ്തംഭം; തീരുമാനമായി

ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തിന് ശേഷം നിര്‍മ്മാണം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
 

State emblem may crown new Parliament building
Author
New delhi, First Published Sep 16, 2020, 11:53 AM IST

ദില്ലി: പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശിഖ മാതൃക നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എച്ച്‌സിപി ഡിസൈന്‍ ആന്റ് പ്ലാനിംഗ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  പാര്‍ലമെന്റ് കെട്ടിടത്തിന്റെ രൂപരേഖ ഏകദേശം തയ്യാറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തിന് ശേഷം നിര്‍മ്മാണം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന് തീരുമാനിച്ചാല്‍ രൂപരേഖ അന്തിമമായി തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിര്‍മ്മാണത്തിനായി മൂന്ന് കമ്പനികളെയാണ് കേന്ദ്രം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നായിരിക്കും നിര്‍മ്മാണ കമ്പനിയെ തെരഞ്ഞെടുക്കുക. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ പ്രൊജക്ട്, ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി എന്നിവരെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 60000 ചതുരശ്ര മീറ്റര്‍ വിസ്തീണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118 നമ്പര്‍ പ്ലോട്ടാണ് കണ്ടുവെച്ചിരിക്കുന്നത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 

Follow Us:
Download App:
  • android
  • ios