Asianet News MalayalamAsianet News Malayalam

ക്രിസ്മസിന് ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുത്, പോയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരും; ഭീഷണിയുമായി ബജ്‌റംഗ് ദള്‍

'ഷില്ലോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അവര്‍ പൂട്ടിയിട്ടു. ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളില്‍ പോകരുത്'.
 

Stay away from church on Christmas or face consequence; Bajrangdal to Hindus
Author
Guwahati, First Published Dec 5, 2020, 5:45 PM IST

ഗുവാഹത്തി: ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ പോകുന്നവര്‍ക്കെതിരെ ഭീഷണിയുമായി ബജ്‌റംഗ്ദള്‍. അസമിലെ കച്ചര്‍ ജില്ലയിലാണ് സംഭവം. പൊലീസ് സ്വമേധയാ കേസെടുത്തു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുതെന്നും പോയാല്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നും ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്‍കി. 'കച്ചര്‍ ജില്ലയിലെ ഏതെങ്കിലും ഹിന്ദു ക്രിസ്മസ് ദിനത്തില്‍ പോകുന്നത് കണ്ടാല്‍ ആണായാലും പെണ്ണായാലും അനന്തരഫലം അനുഭവിക്കേണ്ടി വരും'- ബജ്‌റംദ്ഗള്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിതുനാഥ് പറഞ്ഞു.

അവരുടെ ആഘോഷങ്ങളില്‍ നമ്മള്‍ എന്തിന് പങ്കെടുക്കണം. ഷില്ലോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അവര്‍ പൂട്ടിയിട്ടു. ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളില്‍ പോകരുത്. ഇക്കാര്യം നമ്മള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങില്‍ വിവേകാനന്ദ സാംസ്‌കാരിക നിലയത്തിന്റെ കവാടം ചിലര്‍ പൂട്ടിയിട്ടതിനെ പരാമര്‍ശിച്ചായിരുന്നു ബംജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്.
 

Follow Us:
Download App:
  • android
  • ios