Asianet News MalayalamAsianet News Malayalam

3മുതൽ12 വയസുവരെയുള്ളവർക്കുള്ള കൊവിഡ് വാക്സീൻ; പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് സൈഡസ് കാഡില

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് - ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

steps have been taken to test the covid vaccine for three to twelve year olds
Author
Delhi, First Published Aug 22, 2021, 8:37 AM IST

ദില്ലി: സൈകോവ് - ഡി വാക്സീൻ 3 മുതൽ 12 വയസുകാരിൽ പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് നിർമ്മാതാക്കളായ സൈഡസ് കാഡില. ഇതിനായുള്ള അനുമതി തേടി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ 12 വയസിനു മുകളിലുള്ളവർക്ക് നൽകാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്സീനാണ് സൈക്കോവ് -ഡി. 

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് - ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.  ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്.  ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios