Asianet News MalayalamAsianet News Malayalam

'കര്‍താര്‍പുര്‍ ഇടനാഴി നിര്‍മ്മാണം നിര്‍ത്തി വെക്കണം, പാക്കിസ്ഥാനുമായി ചര്‍ച്ച പാടില്ല'; സുബ്രഹ്മണ്യന്‍ സ്വാമി

സിഖുകാര്‍ക്ക് കര്‍താര്‍പുര്‍ വൈകാരിക വിഷയമാണെങ്കിലും അവര്‍ അത് മനസ്സിലാക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Stop work on Kartarpur corridor said Subramanian Swamy
Author
Chandigarh, First Published Aug 24, 2019, 8:53 PM IST

ഛണ്ഡീഗഡ്: പാക്കിസ്ഥാനുമായി സഹകരിച്ച് കര്‍താര്‍പുര്‍ ഇടനാഴി നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇതേക്കുറിച്ച് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഒരു പൊതുപരിപാടിക്കിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന. സിഖ് മതവിശ്വാസികളുടെ വികാരത്തെ ഹാനിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിഖുകാര്‍ക്ക് കര്‍താര്‍പുര്‍ വൈകാരിക വിഷയമാണെങ്കിലും അവര്‍ അത് മനസ്സിലാക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് കടക്കാനാകും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. 
 

Follow Us:
Download App:
  • android
  • ios