മരങ്ങളുടെ തണലിൽ കിടക്കുകയായിരുന്ന തെരുവുനായകൾ തനിച്ച് പേരമരത്തിന് അടുത്തേക്ക് എത്തിയ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ബന്ധു ഓടിയെത്തിയെങ്കിലും നായകളെ തുരത്താൻ ഏറെ പണിപ്പെടേണ്ടി വന്നു

ദ്വാരക: പേരക്ക പറിക്കാനെത്തിയ 11കാരിയെ കടിച്ച് കീറി തെരുവ് നായകൾ. ദേവഭൂമി ദ്വാരകയിലെ റൂപമോറ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെ തങ്ങൾ താമസിക്കുന്ന പഴത്തോട്ടത്തിലെ പേരമരത്തിന് അടുത്തേക്ക് എത്തിയ പുരി പിപ്രോത്ര എന്ന 11കാരിയെയാണ് തെരുവ് നായകൾ കടിച്ച് കീറിയത്. റൂപമോറ ഗ്രാമത്തലവന്റെ കുടുംബാംഗമാണ് അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. അഞ്ചോളം നായകളാണ് 11കാരിയെ ആക്രമിച്ചത്.

മരങ്ങളുടെ തണലിൽ കിടക്കുകയായിരുന്ന തെരുവുനായകൾ തനിച്ച് പേരമരത്തിന് അടുത്തേക്ക് എത്തിയ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ബന്ധു ഓടിയെത്തിയെങ്കിലും നായകളെ തുരത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. ഇതിനിടയിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുകയായിരുന്നു.

പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിലും തലയിലുമടക്കമാണ് പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നത്. അടുത്തിടെയായി ഇത്തരത്തിലുണ്ടാവുന്ന നാലാമത്തെ സംഭവമാണ് ഇതെന്നാണ് നായകളുടെ ആക്രമണത്തേക്കുറിച്ച് പ്രദേശവാസികൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം