ദില്ലി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും. തിങ്കളാഴ്ച രാവിലെ മുതല്‍ മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ ഇന്ന് മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നിരുന്നതിനാല്‍ മഴ ദില്ലിക്ക് ആശ്വാസമായിരിക്കുകയാണ്. തലസ്ഥാനത്തെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല കാല്‍ നടയാത്രക്കാരെയും ഇത് ബാധിക്കുന്നു.