പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കുത്തി പരുക്കേല്‍പിക്കുകയുമായിരുന്നു. ഉടൻ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു.  

പുനെ: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ഉത്തരം കാണിച്ചുതരാൻ വിസമ്മതിച്ചുവെന്ന് പറ‍ഞ്ഞ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തി പരുക്കേല്‍പിച്ചു. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് സംഭവം. 

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കുത്തി പരുക്കേല്‍പിക്കുകയുമായിരുന്നു. ഉടൻ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു.

പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമിച്ച മൂന്ന് വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ ഐപിസി 324 സെക്ഷൻ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Also Read:- പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo