കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്.

ദില്ലി: ദില്ലി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കനത്ത മഴല്‍ സ്ഥാപനത്തിൻ്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കനത്ത വെള്ളക്കെട്ടിൽ കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന തുടരുകയാണ്. വെള്ളം വറ്റിച്ചുള്ള പരിശോധനയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്