Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലാത്ത അധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ മുന്നിൽ ഡാൻസ് കളിച്ച് വിദ്യാർഥികൾ, നടപടി

വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതും ഡാൻസ് ചെയ്ത ഈ കുട്ടികൾക്ക് ഒപ്പമുള്ളവരാണ്. കാഴ്ചയില്ലാത്ത പനീർ സെൽവം എന്ന ചരിത്രധ്യാപകൻ ക്‌ളാസ് എടുക്കുന്നതിനിടെയാണ് രണ്ടു കുട്ടികൾ അധ്യാപകനുമുന്നിൽ ഡാൻസ് കളിച്ചത്.

students dancing obscenely in front of their visually impaired  teacher during the class video
Author
Chennai, First Published Oct 4, 2021, 1:58 PM IST

ചെന്നൈ: കാഴ്ചയില്ലാത്ത അധ്യാപകൻ (visually impaired  teacher ) ക്‌ളാസ്‌ എടുക്കുമ്പോൾ മുന്നിൽ ഡാൻസ് കളിച്ച് വിദ്യാർഥികൾ (students). തമിഴ്നാട് നാമക്കൽ ജില്ലയിലെ ഗവൺമെന്റ് സ്കൂളിലെ കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീഡിയോ (video) എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതും ഡാൻസ് ചെയ്ത ഈ കുട്ടികൾക്ക് (students dance) ഒപ്പമുള്ളവരാണ്.

read more ഓടുന്ന വാഹനത്തിന്റെ വിന്‍ഡ്‍സ്ക്രീനിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ്, വീഡിയോ

കാഴ്ചയില്ലാത്ത പനീർ സെൽവം എന്ന ചരിത്രധ്യാപകൻ ക്‌ളാസ് എടുക്കുന്നതിനിടെയാണ് രണ്ടു കുട്ടികൾ അധ്യാപകനുമുന്നിൽ ഡാൻസ് കളിച്ചത്. മറ്റൊരു വിദ്യാർഥി ഇത് മൊബൈലിൽ പകർത്തി. എന്നാൽ ഇതറിയാതെ അധ്യാപകൻ ക്‌ളാസെടുക്കുന്നത് തുടരുന്നുണ്ട്. സിനിമ പാട്ട് കൂടി കൂട്ടിച്ചേർത്താണ് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തത്. വീഡിയോ വൈറലായത്തോടെ സംഭവം ചർച്ചയായി. സ്കൂളിലെ പ്രധാനധ്യാപകൻ വിളിച്ചു ചേർത്ത പിടിഎ യോഗത്തിൽ അച്ചടക്ക ലംഘനം നടത്തിയ മൂന്നു കുട്ടികളെയും പുറത്താക്കി.

ലഖിംപൂർ ഖേരി: കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; പ്രിയങ്ക അറസ്റ്റിൽ, ചന്ദ്രശേഖറും അഖിലേഷും കസ്റ്റഡിയിൽ

വീഡിയോ 

Follow Us:
Download App:
  • android
  • ios