ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നൂറിലേറെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ സൂപ്രണ്ട് വെങ്കിട്ടറാവു അറിയിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിലെ സ്കൂളിൽ നൂറിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ആന്ധ്രയിലെ പൽനാട് സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളെ സത്തേൻപള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പ്രഭാതഭക്ഷണമായി തക്കാളി ചോറും കടല ചട്നിയും ഉച്ചക്ക് ചിക്കൻകറിയും സാമ്പാറുമാണ് കഴിച്ചതെന്ന് സ്കൂളിലെ വിദ്യാർത്ഥികളിലൊരാൾ വെളിപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധ മൂലമായിരിക്കാം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ സൂപ്രണ്ട് വെങ്കിട്ടറാവു അറിയിച്ചു.
Read More: പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 2 പശുക്കൾ ചത്തു, മൂന്ന് പശുക്കൾ അത്യാസന്ന നിലയിൽ