Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി രാജ്യത്തിന്‍റെ അനിവാര്യത, നിയമം ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരല്ല: സുബ്രഹ്മണ്യന്‍ സ്വാമി

പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 

Subramanian Swamy on  Citizenship Amendment act
Author
Mumbai, First Published Dec 19, 2019, 6:55 PM IST

മുംബൈ: പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പൗരത്വ നിയമം സംബന്ധിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1947 നവംബര്‍ 25 കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില‍് പൗരത്വം നല്‍കുമെന്നാണ് പറഞ്ഞത്.  സെപ്തംബര്‍ 26 1947ല്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധിജി പറഞ്ഞത്  ഹിന്ദുവിനും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നാണ്. അവിടെയും മുസ്ലിം എന്ന പരാമര്‍ശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിന്‍റെ പ്രാധാന്യവും ഉള്ളടക്കവും വിശദീകരിക്കാനായിരുന്നു വിഎച്ച്എസ് സെമിനാര്‍ സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios