തിരുവനന്തപുരം: 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി കേന്ദ്രസർക്കാർ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യംപറയുന്നത്. 

ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 18,916. കേരളത്തിൽ 8556 ആത്മഹത്യകൾ നടന്നു. രാജ്യത്തെ ദിവസ വേതനക്കാരായ ആളുകളുടെ ഇടയിലുള്ള ആത്മഹത്യ നിരക്ക് 23.4 ശതമാനമാണെന്നാണ് കണക്കുകൾ പറയുന്നത്.  കാർഷിക മേഖലയിൽ ജോലി നോക്കുന്നവരുടെ ഇടയിലെ ആത്മഹത്യ നിരക്ക് 7.4 ശതമാനമാണ്.