Asianet News MalayalamAsianet News Malayalam

'ദില്ലി മെട്രോയിലെ സ്ത്രീകളുടെ സൗജന്യയാത്ര'; സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്ന് സുപ്രീംകോടതി

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് സുപ്രീംകോടതി. 

Supreme Court against free travelling of women in delhi metro
Author
Delhi, First Published Sep 6, 2019, 4:55 PM IST

ദില്ലി: ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് സുപ്രീംകോടതി. ആംആദ്മി പാര്‍ട്ടിയുടെ വനിതാ ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമെന്നോണമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും, ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ് ദില്ലി സ്വീകരിച്ചത്. 

എന്നാല്‍ ഈ നീക്കം ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നുമാണ് കോടതിയുടെ ചോദ്യം.സൗജന്യയാത്രയ്‍ക്കെതിരെ നേരത്തെ ഡിഎംആര്‍സി ഉപദേഷ്ടാവായ ഇ ശ്രീധരന്‍ തന്നെ രംഗത്തുവന്നിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത  ദില്ലി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാവും. യാത്രാ നിരക്ക് കൂട്ടാനും  ഇടയാക്കും. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു കത്തിലെ ആവശ്യവും

Follow Us:
Download App:
  • android
  • ios