ദില്ലി: നിയമസഭാംഗങ്ങളുടെ അയോഗ്യത സ്പീക്കർമാർ തീരുമാനിക്കുന്നതിൽ പുനപരിശോധന വേണമെന്ന് സുപ്രീംകോടതി. ഇതിനായി സ്വതന്ത്ര സംവിധാനം ആലോചിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂരിലെ മന്ത്രിയെ അയോഗ്യനാക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം.

അയോഗ്യരായവരെ മത്സരത്തിൽ നിന്ന് ആലോചിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അയോഗ്യത തീരുമാനം സ്പീക്കർമാർ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഇക്കാര്യത്തിൽ പാർലമെന്റ് നിയമം രൂപീകരിക്കാൻ ആലോചിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

മണിപ്പൂരിലെ അംഗങ്ങൾ ഉന്നയിച്ച മന്ത്രിയെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ സ്പീക്കർ നാല് ആഴ്ചക്കകം തീരുമാനം എടുക്കണമെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. തീരുമാനം ഉണ്ടായില്ലെങ്കിൽ പരാതിക്കാർക്ക് വീണ്ടും സുപ്രീംകോടതിയിൽ എത്താമെന്ന് കോടതി പറഞ്ഞു. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണം എന്നതായിരുന്നു ആവശ്യം. മണിപ്പൂരിലെ കോൺഗ്രസ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം