''ഈ നാടിനെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ?'', എന്നാണ് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചത്. ഹർജിക്കാരന് അഞ്ച് ലക്ഷം പിഴയും സുപ്രീംകോടതി ചുമത്തി.
ദില്ലി: അയോധ്യയിലെ തർക്കഭൂമിയിൽ പൂജ നടത്താൻ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തർക്കഭൂമിയിൽ ഒരു തരത്തിലുള്ള പ്രവൃത്തികളും കേസ് തീരുംവരെ നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരന് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് അഞ്ച് ലക്ഷം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു.
''ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ?'', എന്നാണ് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചത്. സമാധാനം കെടുത്താൻ ഇടയ്ക്കിടെ ചിലർ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
കടപ്പാട്: കൃഷ്ണദാസ് രാജഗോപാൽ, റിപ്പോർട്ടർ, ദ് ഹിന്ദു
Scroll to load tweet…
