നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.

ദില്ലി : നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
ഇഡി അഭ്യർത്ഥിച്ചു, ഐടി മന്ത്രാലയം നടപ്പാക്കി, മഹാദേവ് ആപ്പിന് ബ്ലോക്ക്, 22 ആപ്പുകൾ കേന്ദ്രം വിലക്കി