പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു നിര്‍ദേശം.

ദില്ലി : വിവരാവകാശ പോര്‍ട്ടലുകള്‍ ആരംഭിക്കാത്ത ഹൈക്കോടതികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടികൾ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. ഒന്‍പതു ഹൈക്കോടതികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. വിവരാകാശ അപേക്ഷകളുടെ ഇ ഫയലിംഗിനും ഹൈക്കോടതികളില്‍ അപ്പീല്‍ നല്‍കുന്നതിനും പോര്‍ട്ടലുകള്‍ രൂപീകരിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു നിര്‍ദേശം.

Read More : വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: ലക്ഷങ്ങള്‍ തട്ടിയ 2 പേർ അറസ്റ്റിൽ