ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. 

ചെന്നൈ : 471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

ദിലീപും പള്‍സര്‍ സുനിയുമടക്കം പ്രതികൾ കോടതിയിൽ; നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട വിചാരണ തുടങ്ങി

YouTube video player