ഉത്തർപ്രദേശിലെ മുൻ ജഡ്ജിക്കെതിരായ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.  

ദില്ലി: സീസറിൻ്റെ ഭാര്യയെ പോലെ ജഡ്ജിമാരും സംശയത്തിന് അതീതരാകണമെന്ന് സുപ്രീംകോടതി (Supreme Court). ജൂഡീഷ്യൽ ഉത്തരവുകൾ പാസാക്കുമ്പോൾ അതിൻ്റെ മറവിൽ ഒരു കക്ഷിയോട് പ്രീണനം കാണിക്കുന്നത് സത്യസന്ധതയില്ലായ്മയും മോശം പെരുമാറ്റമാണെന്നും കോടതി നീരീക്ഷിച്ചു. ഉത്തർപ്രദേശിലെ മുൻ ജഡ്ജിക്കെതിരായ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. 

Scroll to load tweet…

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജനനീതി സംഘടനയാണ് കത്ത് നൽകിയത്. ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. സംഘടനയുടെ ചെയർമാൻ എൻ. പദ്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.