ദില്ലി: 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

കേരളത്തിലെ വന്‍കിട ക്വാറി ഉടമകള്‍ക്ക് തിരിച്ചടിയാകുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാവില്ല. 

പുതിയ ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെച്ചൊല്ലി പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളുടെ  ചൂടാറുന്നതിനു മുമ്പാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. 2018ലെ പ്രളയത്തിനു ശേഷം സര്‍ക്കാര്‍ 119 ക്വാറികള്‍ക്ക് അനുമതി നല്‍കിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ മാസം പറഞ്ഞത്. 1964ലെ ഭൂപതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. 

Read Also: ഭൂ പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയത് ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍: ആഞ്ഞടിച്ച് ചെന്നിത്തല

ഈ ആരോപണം തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തുവന്നിരുന്നു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാന്‍ തീരുമാനമായിട്ടില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. 

Read Also: 'ക്വാറിക്ക് അനുമതിക്കായി നിയമഭേദഗതി ചെയ്തിട്ടില്ല'; ചെന്നിത്തലയ്ക്ക് മറുപടിയുമായി റവന്യുമന്ത്രി