Asianet News MalayalamAsianet News Malayalam

SC Quashes MLAs Suspension : മഹാരാഷ്ട്ര എംഎൽഎമാരെ സസ്പെന്റ് ചെയ്ത നിയമസഭാ നടപടി റദ്ദാക്കി സുപ്രീംകോടതി

ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ നിയമസഭയ്ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. 

Supreme Court quashes Assembly proceedings to suspend Maharashtra MLAs
Author
Delhi, First Published Jan 28, 2022, 3:36 PM IST

ദില്ലി: മഹാരാഷ്ട്രയിൽ (Maharashtra) പന്ത്രണ്ട് എംഎൽഎമാരെ ഒരു വർഷത്തേക്ക് നിയമസഭ സസ്പെൻഡ് ചെയത നടപടി സുപ്രീംകോടതി (Supreme Court) റദ്ദാക്കി. സ്പീക്കറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ നിയമസഭയ്ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. 

പരമാവധി ഒരു സമ്മേളന കാലത്തേക്ക് സസ്പെൻഡ് ചെയ്യാം. മഹാരാഷ്ട്ര നിയമസഭയുടെ നടപടി ഭരണഘടനാ വിരുദ്ധവും ദുരുദ്ദേശപരവുമെന്നും കോടതി വിമർശിച്ചു. സസ്പെൻഷനെതിരെ ശിവസേന നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിഷേധം തുടരുകയായിരുന്ന ബിജെപിക്ക് കോടതി ഉത്തരവ് നേട്ടമായി.
 

Follow Us:
Download App:
  • android
  • ios